ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി തകർത്തു; ഒമ്പത് പേർ പിടിയിൽ


ഷീബ വിജയൻ

ഡൽഹിയിലെ വിവിധയിടങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഒമ്പത് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ, അധോലോക നായകൻ ദാവൂദ് ഇബ്രാഹിം എന്നിവരുമായി അടുത്ത ബന്ധമുള്ളവരാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. ദേശീയ തലസ്ഥാനത്തെ പ്രമുഖ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇവർ ആക്രമണങ്ങൾക്ക് രൂപം നൽകിയത്. അറസ്റ്റിലായവരിൽ നിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്. പിടിയിലായവരെ നിലവിൽ ചോദ്യം ചെയ്തുവരികയാണ്.

article-image

asddsfadsadsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed