നീറ്റ് യുജി പരീക്ഷ റദ്ദാക്കി; ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തിന് പിന്നാലെ കേന്ദ്ര സർക്കാർ നടപടി


ശാരിക l ദേശീയം

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർന്നെന്ന ഗുരുതരമായ ആരോപണങ്ങളെത്തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കി. പരീക്ഷാ നടപടികളിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനും വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കുന്നതിനുമായി പരീക്ഷ റദ്ദാക്കുന്നുവെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പരീക്ഷ വീണ്ടും നടത്തുന്നതിനായുള്ള വിജ്ഞാപനം ഉടൻ പുറത്തിറക്കും.

മെയ് 3-ന് നടന്ന പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഈ നിർണ്ണായക നീക്കം. രാജ്യത്തുടനീളം ഏകദേശം 24 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്. പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 135 ചോദ്യങ്ങൾ യഥാർത്ഥ പരീക്ഷയിൽ ഉൾപ്പെട്ടുവെന്ന കണ്ടെത്തലാണ് നടപടിയിലേക്ക് നയിച്ചത്.

മാതൃകാ ചോദ്യക്കടലാസിലെ 410 ചോദ്യങ്ങളിൽ 135 എണ്ണം കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിലായി യഥാർത്ഥ പരീക്ഷയിൽ വന്നതായി രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്‌ഒജി) എഡിജിപി വിശാൽ ബൻസാൽ അറിയിച്ചിരുന്നു.

article-image

dfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed