ഇടുക്കിയിൽ സ്കൂൾ ബസുകൾക്ക് തീപിടിച്ചു; രണ്ട് ബസുകൾ പൂർണ്ണമായി കത്തിനശിച്ചു
ശാരിക l കേരളം
തൂക്കുപാലം: ഇടുക്കി കുഴിത്തൊളു ദീപ ഹൈസ്കൂളിലെ രണ്ട് സ്കൂൾ ബസുകൾ തീപിടിച്ച് നശിച്ചു. ഇന്ന് രാവിലെ സ്കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ബസുകൾക്കാണ് തീപിടിച്ചത്. ഗ്രൗണ്ടിലെ സ്റ്റേജിന് സമീപമുള്ള പാർക്കിംഗ് ഷെഡിനുള്ളിൽ അടുത്തടുത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിയത്.
ഫയർഫോഴ്സ് എത്തി തീയണച്ചുവെങ്കിലും അപ്പോഴേക്കും രണ്ട് ബസുകളും ഏതാണ്ട് പൂർണ്ണമായി തന്നെ കത്തിനശിച്ചിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്കൂളിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി വെൽഡിംഗ് ജോലികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായി തീപ്പൊരി വീണതാകാമെന്ന് സംശയിക്കുന്നു. നിർത്തിയിട്ടിരുന്ന ബസുകൾക്ക് തീപിടിച്ചതിൽ ദുരൂഹതയുള്ളതിനാൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
sasdfsdf

