തമിഴ്‌നാട് നിയമസഭാ സ്പീക്കർ സ്ഥാനത്തേക്ക് ടിവികെ സ്ഥാനാർഥിയായി ജെ.സി.ഡി പ്രഭാകർ മത്സരിക്കും
ശാരിക l ദേശീയം
ചെന്നൈ: തമിഴ്‌നാട് നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാർഥിയായി ജെ.സി.ഡി പ്രഭാകർ മത്സരിക്കും. ചെന്നൈയിലെ തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം സ്ഥാനാർഥിത്വത്തിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പരിചയസമ്പന്നനായ പ്രഭാകറിനെ സ്പീക്കർ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിലൂടെ സഭാ നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാമെന്നാണ് മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ ലക്ഷ്യമിടുന്നത്.
1980-ൽ എഐഎഡിഎംകെ ടിക്കറ്റിൽ വില്ലിവാക്കം മണ്ഡലത്തിൽ നിന്നാണ് ജെ.സി.ഡി പ്രഭാകർ ആദ്യമായി നിയമസഭയിലെത്തിയത്. ദീർഘകാലത്തെ പാർലമെന്ററി പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് അദ്ദേഹം. പ്രതിപക്ഷ നിരയെ നയിക്കാൻ ഡിഎംകെയിൽ നിന്ന് ഉദയനിധി സ്റ്റാലിൻ എത്തുന്ന സാഹചര്യത്തിൽ ജെ.സി.ഡി പ്രഭാകറിന്റെ സ്ഥാനാർഥിത്വം നിർണ്ണായകമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് തുറയൂർ എംഎൽഎ എം. രവിശങ്കറിനെയും ടിവികെ നാമനിർദ്ദേശം ചെയ്തു.
esesr

