കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ ഭരിച്ചു കാണിക്കട്ടെ; വെല്ലുവിളിയുമായി പിഎംഎ സലാം


ശാരിക l കേരളം

മലപ്പുറം: യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ കോൺഗ്രസിനെ വെല്ലുവിളിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെയെന്ന് സലാം പറഞ്ഞു. ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വം എഐസിസി പ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മാത്യു കുഴൽനാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ലീഗിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് രൂപീകരിച്ചത് മുതൽ ലീഗ് അതിന്റെ ഭാഗമാണെന്നും മുന്നണിയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ തങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നും സലാം വ്യക്തമാക്കി.

യുഡിഎഫിൽ മുസ്ലിം ലീഗിന്റെ ശക്തി എത്രത്തോളമുണ്ടെന്ന് അടുത്ത അഞ്ച് വർഷം കൊണ്ട് കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മുസ്ലിം ലീഗിന് 22 സീറ്റുകളുണ്ട്. ആ അംഗബലത്തിന് അനുസരിച്ചുള്ള അർഹമായ പ്രാതിനിധ്യം പുതിയ മന്ത്രിസഭയിൽ ഉണ്ടാകണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു.

article-image

sdsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed