സത്യപ്രതിജ്ഞാ ചടങ്ങിലെ 'വന്ദേമാതരം' വിവാദം: വിശദീകരണവുമായി ടിവികെ; ഇനി 'തമിഴ് തായ് വാഴ്ത്ത്' ആദ്യമെന്ന് മന്ത്രി ആദവ് അർജുന
ശാരിക l ദേശീയം
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റ ചടങ്ങിൽ തമിഴ് തായ് വാഴ്ത്തിന് മുൻപ് വന്ദേമാതരം ആലപിച്ചതിനെ ചൊല്ലിയുണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി തമിഴക വെട്രി കഴകം (ടിവികെ). ലോക് ഭവന്റെ (ഗവർണർ) നിർദ്ദേശപ്രകാരമാണ് വന്ദേമാതരം ആദ്യം പാടിയതെന്ന് മന്ത്രി ആദവ് അർജുന വ്യക്തമാക്കി. കേന്ദ്ര സർക്കാർ സർക്കുലർ അനുസരിക്കണമെന്ന് ലോക് ഭവൻ സമ്മർദ്ദം ചെലുത്തിയതിനാലാണ് ഇത്തരമൊരു മാറ്റം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങിന്റെ തുടക്കത്തിൽ തന്നെ ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. തമിഴ് ജനതയുടെ ജീവിതത്തിന്റെ ഭാഗമായ തമിഴ് തായ് വാഴ്ത്ത് എല്ലാ ഔദ്യോഗിക പരിപാടികളിലും ആദ്യമാണ് ആലപിക്കാറുള്ളത്. എന്നാൽ വിജയ് സർക്കാരിന്റെ ചടങ്ങിൽ വന്ദേമാതരത്തിനും ദേശഭക്തിഗാനത്തിനും ശേഷമാണ് തമിഴ് തായ് വാഴ്ത്ത് പാടിയത്. ഭാവിയിൽ ഇത്തരം സാഹചര്യം ഉണ്ടാകില്ലെന്നും എല്ലാ പരിപാടികളിലും തമിഴ് തായ് വാഴ്ത്ത് തന്നെയാകും ആദ്യം പാടുകയെന്നും ആദവ് അർജുന കൂട്ടിച്ചേർത്തു.
xbb

