ശോഭൻ ദേബ് ചതോപാധ്യായ പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവാകും
ശാരിക l ദേശീയം
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ മുതിർന്ന നേതാവ് ശോഭൻ ദേബ് ചതോപാധ്യായ പ്രതിപക്ഷ നേതാവായി ചുമതലയേൽക്കും. ബാലിഗഞ്ച് നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ശോഭൻ ദേബ്, 1991 മുതൽ ബംഗാൾ നിയമസഭയുടെ ഭാഗമാണ്. മമത ബാനർജിയുടെ വിശ്വസ്തനും ടിഎംസിയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളുമാണ് അദ്ദേഹം.
സുവേന്ദു അധികാരിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവായി ശോഭൻ ദേബിനെ ടിഎംസി തീരുമാനിച്ചത്. അതേസമയം, തിരഞ്ഞെടുപ്പിലെ പരാജയത്തോടെ മമത ബാനർജി ഇത്തവണ നിയമസഭയിലുണ്ടാകില്ല.
sdfdsf

