പന്തളം കൊട്ടാരത്തിൽ മോഷണശ്രമം; പശ്ചിമബംഗാൾ സ്വദേശി പിടിയിൽ


ശാരിക l കേരളം

പത്തനംതിട്ട: പന്തളം കൊട്ടാരത്തിൽ മോഷണശ്രമം നടത്തിയ പശ്ചിമബംഗാൾ സ്വദേശിയെ പോലീസ് പിടികൂടി. ഞായറാഴ്ച രാത്രിയോടെ കൈപ്പുഴ പുത്തൻ കോയിക്കൽ കൊട്ടാരത്തിൽ ദീപാ വർമ്മയുടെ വീട്ടിലാണ് മോഷണശ്രമം ഉണ്ടായത്. സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശി സുധാകർ (46) ആണ് പിടിയിലായത്.

വീടിനുള്ളിൽ കയറിയ മോഷ്‌ടാവിനെ സിസിടിവി ദൃശ്യങ്ങളിലൂടെ ദീപാ വർമ്മ കാണുകയായിരുന്നു. ഉടൻ തന്നെ ഇവർ ബഹളം വെച്ചതോടെ സമീപത്തുണ്ടായിരുന്ന ബന്ധു ഓടിയെത്തി പ്രതിയെ പിടികൂടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പന്തളം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

article-image

്േിന്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed