തുർക്കിയോട് 100 കോടി ഡോളറും 'സുന്ദരിയായ വധുവിനെയും ആവശ്യപ്പെ‌ട്ട് ഉഗാണ്ട സൈന്യാധിപൻ


ഷീബ വിജയൻ

തുർക്കിയോട് നൂറ് കോടി ഡോളറും രാജ്യത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെ ഭാര്യയായി നൽകണമെന്നും ആവശ്യപ്പെട്ട് ഉഗാണ്ടൻ കരസേനാ മേധാവി മുഹൂസി കൈനെരുഗാബ രംഗത്തെത്തി. 30 ദിവസത്തിനകം ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തുർക്കി എംബസി അടച്ചുപൂട്ടുമെന്നും വ്യോമാതിർത്തിയിൽ വിലക്കേർപ്പെടുത്തുമെന്നുമാണ് ഭീഷണി. സൊമാലിയയിൽ ഉഗാണ്ടൻ സൈന്യം സുരക്ഷയൊരുക്കുന്നതിലൂടെ തുർക്കി സാമ്പത്തിക ലാഭമുണ്ടാക്കുന്നുവെന്നും അതിന്റെ വിഹിതം നൽകണമെന്നുമാണ് ഇയാളുടെ വാദം. ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച കൈനെരുഗാബ, വിശുദ്ധ ഭൂമിയെ സംരക്ഷിക്കാൻ തന്റെ സൈനികരെ അയക്കാൻ തയ്യാറാണെന്നും അറിയിച്ചു.

article-image

asasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed