ഖുർആൻ്റെ തണലിൽ' സമ്മേളനം നാളെ


ഷീബ വിജയൻ


മനാമ: ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന ‘ഖുർആൻ്റെ തണലിൽ’ സമ്മേളനം നാളെ (വ്യാഴം) വൈകീട്ട് 7.30 ന് സൽമാനിയ കെ-സിറ്റി ഹാളിൽ വെച്ച് നടക്കും. 'ജീവിത വിജയത്തിന് ഖുർആൻ' എന്ന പ്രമേയത്തിൽ കഴിഞ്ഞ ഒരു മാസമായി നടത്തി വന്നിരുന്ന ക്യാമ്പയിന് സമാപനം കുറിച്ചു കൊണ്ടാണ് സമ്മേളനം ഒരുക്കുന്നത്.

സമ്മേളനത്തിൽ ഖുർആൻ ആസ്വാദന സദസ്സ്, ഖുർആൻ സന്ദേശം വ്യക്തമാക്കുന്ന പ്രത്യേക വീഡിയോ പ്രദർശനം, ക്യാമ്പയിൻ ഹൈലൈറ്റ്സ് തുടങ്ങിയ വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. സുബൈർ എം.എം, ശംസുദ്ദീൻ വെള്ളികുളങ്ങര, സഈദ് റമദാൻ നദ്‌വി, ഹംസ മേപ്പാടി, സുഹൈൽ മേലടി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കും.

ക്യാമ്പയിനോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾക്കുള്ള സമ്മാനദാനവും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

article-image

cxzdsxdsasas

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed