ചൈനീസ് ചിറകിലേറി പാകിസ്ഥാന്റെ ബഹിരാകാശ സ്വപ്നം; ചരിത്രം കുറിച്ച് മുഹമ്മദ് സീഷൻ അലി
ഷീബ വിജയൻ
ബെയ്ജിങ്: ബഹിരാകാശ പര്യവേഷണ രംഗത്ത് ചരിത്രം കുറിച്ച് പാകിസ്ഥാന്റെ ആദ്യ ബഹിരാകാശ സഞ്ചാരി മുഹമ്മദ് സീഷൻ അലി ചൈനീസ് പേടകത്തിൽ ബഹിരാകാശത്തേക്ക് തിരിച്ചു. ചൈനയുടെ ടിയാൻഗോങ്ങ് ബഹിരാകാശ നിലയത്തിലേക്കുള്ള ഷെൻഷോ-24 ദൗത്യത്തിന്റെ ഭാഗമായാണ് യാത്ര. ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് ലോങ് മാർച്ച് 2എഫ് റോക്കറ്റിൽ ബുധനാഴ്ച പുലർച്ചെ 5.48നായിരുന്നു വിക്ഷേപണം. പാക് വ്യോമസേനാംഗമായ സീഷൻ ചൈനയുടെ ടാങ് ഹോങ്‌ബോ, വുയി എന്നിവർക്കൊപ്പമാണ് യാത്ര തിരിച്ചത്. പേടകം ആസൂത്രിത ഭ്രമണപഥത്തിൽ സുരക്ഷിതമായി പ്രവേശിച്ചതായി ചൈനീസ് വൃത്തങ്ങൾ അറിയിച്ചു.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് പാകിസ്ഥാൻ ഈ നേട്ടം കൈവരിക്കുന്നത്. എന്നാൽ 1984 ഏപ്രിലിൽ സോവിയറ്റ് സോയൂസ് ടി-11 ദൗത്യത്തിൽ രാകേഷ് ശർമ്മ ബഹിരാകാശത്ത് എത്തിയതോടെ ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. 2023ൽ പാക് സംരംഭക നമിര സലിം വെർജിൻ ഗാലക്റ്റിക്കിന്റെ സബ്ഓർബിറ്റൽ ടൂറിസം ഫ്‌ളൈറ്റിൽ യാത്ര ചെയ്ത് ആദ്യ പാക് വനിതയായിരുന്നെങ്കിലും യാത്ര ഏതാനും മിനിറ്റുകൾ മാത്രമായിരുന്നു. ബഹിരാകാശത്തേക്ക് സ്വന്തം പൗരനെ അയച്ച ചുരുക്കം രാജ്യങ്ങളുടെ പട്ടികയിൽ ഇതോടെ പാകിസ്ഥാനും ഇടംപിടിച്ചു.
adsdsdsdsds


