സേക്രഡ് ഹാർട്ട് സ്കൂൾ വാർഷിക കായികമേള സമാപിച്ചു; ഗ്രീൻ ഹൗസ് ഓവറോൾ ചാമ്പ്യന്മാർ


പ്രദീപ് പുറവങ്കര


ഇസ ടൗൺ, ബഹ്‌റൈൻ: ഇസ ടൗൺ സേക്രഡ് ഹാർട്ട് സ്കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്ന വാർഷിക കായികമേളയ്ക്ക് ആവേശകരമായ സമാപനം. നവംബർ 20, 21 തീയതികളിൽ സംഘടിപ്പിച്ച മേളയിൽ എല്ലാ ക്ലാസുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ കായികമികവും ടീം സ്പിരിറ്റും പ്രകടിപ്പിച്ചു.

വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഔപചാരിക ചടങ്ങോടെയാണ് കായികമേളയ്ക്ക് തുടക്കമായത്. തുടർന്ന് വിദ്യാർത്ഥികളുടെ വർണ്ണാഭമായ മാർച്ച് പാസ്റ്റ് നടന്നു. സ്കൂൾ പൂർവ്വ വിദ്യാർത്ഥിനിയും ബഹ്‌റൈനിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഹെൽത്ത് ക്ലിനിക്കായ 'ബാക്ക് ഓൺ ദി മൂവ്' (Back on the Move) സ്ഥാപകയും ഉടമയുമായ ഡോ. ലാന ഡി. പീറ്റേഴ്സ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സേക്രഡ് ഹാർട്ട് ചർച്ച് പാരിഷ് അഡ്മിനിസ്ട്രേറ്റർ ഫാ. ആന്റണി കാർണിസ് അൽമാസൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസ്ലിൻ തോമസ് വാർഷിക അത്‌ലറ്റിക് മീറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളുടെ അച്ചടക്കവും ഏകോപനവും വിളിച്ചോതുന്നതായിരുന്നു വർണ്ണാഭമായ മാർച്ച് പാസ്റ്റ്. പ്രെപ്പ് (Prep) മുതൽ സീനിയർ 1 വരെയുള്ള വിദ്യാർത്ഥികൾ അവതരിപ്പിച്ച വിപുലമായ ഡ്രിൽ പ്രദർശനം മേളയിലെ പ്രധാന ആകർഷണമായി.

രണ്ടു ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ വിദ്യാർത്ഥികളും അധ്യാപകരും തികഞ്ഞ ആവേശത്തോടെ മാറ്റുരച്ചപ്പോൾ, രക്ഷിതാക്കളുടെ പ്രോത്സാഹനം ക്യാമ്പസിന് ഉത്സവാന്തരീക്ഷം നൽകി. സമാപന ചടങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിജയികൾക്ക് മെഡലുകളും ട്രോഫികളും വിതരണം ചെയ്തു. വിവിധ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിലെ പോയിന്റുകൾ കണക്കാക്കിയപ്പോൾ ഗ്രീൻ ഹൗസ് ഓവറോൾ ചാമ്പ്യന്മാരായി.

article-image

dsdsdsdsdas

article-image

erweweqweqw

article-image

xzassasad

article-image

saddsadsds

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed