ഒന്നര ദിവസത്തോളം ശുചിമുറിയിൽ അനാഥമായി മൃതദേഹം; തൃശൂർ മെഡിക്കൽ കോളജിൽ ഗുരുതര വീഴ്ച


ഷീബ വിജയൻ

തൃശൂർ: തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ വാർഡിനോട് ചേർന്നുള്ള ശുചിമുറിയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചുകിടന്നത് 36 മണിക്കൂറോളം. ഈ മാസം 16-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാക്കുട്ടി റാവുത്തറുടെ (77) മൃതദേഹമാണ് ശനിയാഴ്ച നടത്തിയ തിരച്ചിലിൽ ശുചിമുറിയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച മുതൽ ഇയാളെ വാർഡിൽ നിന്ന് കാണാതായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പൊലിസിൽ പരാതി നൽകുകയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ ശനിയാഴ്ച വാർഡിലെ ശുചിമുറിയിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അജ്ഞാത രോഗിയായാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതെന്നും കൂട്ടിരിപ്പുകാർ ഉണ്ടായിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് മരണം സംഭവിച്ച് 36 മണിക്കൂറോളം പിന്നിട്ടതായി സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രിയിലെ ശുചീകരണ പ്രവർത്തനങ്ങളെച്ചൊല്ലി വലിയ വിവാദമാണ് ഉയർന്നിരിക്കുന്നത്. ഒന്നര ദിവസത്തോളം ശുചിമുറി ആരും തുറന്നുനോക്കുകയോ വൃത്തിയാക്കുകയോ ചെയ്തില്ലേ എന്ന ചോദ്യമാണ് ശക്തമാകുന്നത്.

എന്നാൽ, മൃതദേഹം കണ്ടെത്തുന്നതിന് തലേദിവസവും ശുചിമുറി വൃത്തിയാക്കിയിരുന്നു എന്നാണ് ജീവനക്കാർ അറിയിച്ചതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ലിജോ വിശദീകരിച്ചു. എല്ലാ ദിവസവും ശുചിമുറികൾ വൃത്തിയാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

article-image

cxcxcxcx

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed