ആർ. ശ്രീലേഖയ്ക്ക് കുരുക്കായി പോക്സോ കേസ്; നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് മുൻ ഡിജിപി


ഷീബ വിജയൻ
തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ അതിജീവിതകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപിയും നഗരസഭാ കൗൺസിലറുമായ ആർ. ശ്രീലേഖയ്ക്കെതിരെ പോലീസ് അന്വേഷണം ഊർജിതമാക്കി. കോടതി നിർദ്ദേശപ്രകാരമാണ് മ്യൂസിയം പോലീസ് കേസെടുത്തത്. ശ്രീലേഖയുടെ വീഡിയോകൾ പോലീസ് വിശദമായി പരിശോധിക്കും.

എന്നാൽ തനിക്കെതിരെയുള്ള കേസ് നിലനിൽക്കില്ലെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും ശ്രീലേഖ പ്രതികരിച്ചു. കേസിലെ പെൺകുട്ടിക്ക് പ്രായപൂർത്തിയായതാണെന്നും അതിനാൽ പോക്സോ വകുപ്പുകൾ നിലനിൽക്കില്ലെന്നുമാണ് അവരുടെ വാദം. അതേസമയം, ശ്രീലേഖ ബോധപൂർവ്വമാണ് ഇരയുടെ പേര് വെളിപ്പെടുത്തിയതെന്ന് മന്ത്രി വി. ശിവൻകുട്ടി വിമർശിച്ചു. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സാധ്യത നിൽക്കെയാണ് ശ്രീലേഖയ്ക്ക് നിയമക്കുരുക്ക് മുറുകുന്നത്.

article-image

ADFSFDSDFSA

You might also like

  • Lulu Exchange
  • Straight Forward

Most Viewed