'വസീഫ് ഒന്നുകൂടി ജനിക്കേണ്ടി വരും'; പ്രതിപക്ഷ നേതാവിന്റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന പരാമർശത്തിൽ മറുപടിയുമായി കോൺഗ്രസ്


ഷീബ വിജയൻ

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിന്റെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. മുട്ടുകാൽ തല്ലിയൊടിക്കാനും വെട്ടിക്കൊല്ലാനും ശീലിച്ച പഴയ ഓർമ്മകളുടെ ബലത്തിൽ പ്രതിപക്ഷ നേതാവിനെ തൊടാൻ നോക്കേണ്ടെന്നും അതിനായി വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരുമെന്നും ജിന്റോ പരിഹസിച്ചു.

മന്ത്രി വീണാ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് ഇനാം പ്രഖ്യാപിച്ചതിനെക്കുറിച്ചുള്ള പ്രതികരണത്തിനിടെയാണ് വസീഫ് വിവാദ പരാമർശം നടത്തിയത്. തെളിവില്ലാത്ത നാടകങ്ങൾ കളിച്ച് ജനങ്ങളെ പറ്റിക്കാതെ പരിക്കേറ്റ ദൃശ്യങ്ങൾ പുറത്തുവിടാൻ ജിന്റോ ജോൺ വെല്ലുവിളിച്ചു.

article-image

WDSASDqwSWAWASS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed