സ്വർണ്ണക്കൊള്ള: നിയമസഭയിലും തെരുവിലും കനത്ത പ്രതിഷേധം


ഷീബ വിജയൻ
ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ സംസ്ഥാന തലസ്ഥാനത്ത് വൻ പ്രതിഷേധം. സഭയ്ക്കുള്ളിൽ യുഡിഎഫും പുറത്ത് യുവമോർച്ചയും സർക്കാരിനെതിരെ പോർമുഖം തുറന്നു. അന്വേഷണം വഴിതിരിച്ചുവിടുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ ബഹളം വെച്ചതോടെ സഭാനടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നു.

നിയമസഭയ്ക്ക് പുറത്ത് യുവമോർച്ച നടത്തിയ മാർച്ചിൽ വൻ സംഘർഷമാണുണ്ടായത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന സംഘർഷാവസ്ഥയിൽ ഗ്രനേഡും പ്രയോഗിക്കേണ്ടി വന്നു.

article-image

asdafsads

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed