നിതീഷ് കുമാർ സർക്കാറിന്‍റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; എൽ.ജെ.പിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം
ഷീബ വിജയ൯
പട്ന: എൻ.ഡി.എയുടെ പുതിയ സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പട്നയിലെ ഗാന്ധി മൈതാനിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും. ജെ.ഡി.യു അധ്യക്ഷൻ നിതീഷ് കുമാർ തന്നെയാകും മുഖ്യമന്ത്രിയെന്ന് നേരത്തെ മുന്നണി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ചിരാഗ് പസ്വാന്‍റെ എൽ.ജെ.പിക്ക് ഒരു ഉപമുഖ്യമന്ത്രി സ്ഥാനം നൽകാൻ ധാരണയായെന്ന് റിപ്പോർട്ടുണ്ട്. മറ്റൊരു ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ബി.ജെ.പി എം.എൽ.എയാകും സ്ഥാനമേൽക്കുക. നിതീഷിന് പുറമെ ജെ.ഡി.യുവില്‍നിന്ന് 14 പേരും 16 ബി.ജെ.പി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. എൽ.ജെ.പിക്ക് മൂന്ന് മന്ത്രിസ്ഥാനവും മറ്റ് സഖ്യകക്ഷികള്‍ക്ക് ഓരോ മന്ത്രി സ്ഥാനവും ലഭിക്കും. പത്താംതവണയാണ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്.
ോേോേോേോേ
