സൈബർ ആക്രമണത്തെ ഭയമില്ല, സംഘ്പരിവാറിനെതിരെ ഇനിയും തുറന്നെഴുതും ; നടി ലാലി
ഷീബ വിജയ൯
കോഴിക്കോട്: സംഘ്പരിവാറിനെതിരെ ഇനിയും തുറന്നെഴുതുമെന്നും സൈബർ ആക്രമണത്തെ ഭയപ്പെടുന്നില്ലെന്നും എഴുത്തുകാരിയും നടിയുമായ ലാലി പി.എം. സംഘ്പരിവാറിനെതിരെ ഇനിയും തുറന്നെഴുതും. തനിക്കെതിരെ സൈബർ ആക്രമണം ഉണ്ടായപ്പോൾ ഒപ്പമുണ്ടാകുമെന്ന് കരുതിയ ഇടതുപക്ഷം കൂടെ നിന്നില്ലെന്നും ലാലി വ്യക്തമാക്കി. നമ്മുടെ രാജ്യത്ത് വർഷങ്ങളായി സംഘ്പരിവാർ നടപ്പാക്കിയിട്ടുള്ള എതിരാളികളെ അപരവത്കരിക്കുക എന്ന അജണ്ടയുണ്ട്. സംഘ്പരിവാറിനും കാസക്കും ഗസ്സ ഒരു മുസ്ലിം വിഷയമായി മാറിയിട്ടുണ്ട്. ഈ വിഷയത്തിൽ പ്രതികരിക്കുന്ന ഇന്ത്യയിലെ മുസ്ലിംകളെ അപരവത്കരിക്കാനാണ് നീക്കം. ഇക്കാര്യത്തിൽ തന്നോടൊപ്പം പഠിച്ചതും പ്രവർത്തിച്ചതുമായ സഖാക്കളും വഴങ്ങിയതിൽ സങ്കടമുണ്ട്. തന്‍റെ ഭാവിയോ രാജ്യത്തിന്‍റെ ഭാവിയോ എന്താകുമെന്ന് അറിയില്ലെന്നും ലാലി ചൂണ്ടിക്കാട്ടി.
ഗസ്സയിലെ കൂട്ടക്കൊല സംബന്ധിച്ച ഇടത് സാംസ്കാരിക പ്രവർത്തകർ സംഘടിപ്പിച്ച പരിപാടിയിൽ ലാലി നടത്തിയ പരാമർശമാണ് സൈബർ ആക്രമണത്തിന് വഴിവെച്ചത്.
adsaasas
