പാർട്ടിയെ പ്രതിസന്ധിയിലാക്കില്ല; രാജി അഭ്യൂഹങ്ങൾ തള്ളി ഡി.കെ. ശിവകുമാർ
ഷീബ വിജയ൯
ബംഗളൂരു: കർണാടക പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഉപമുഖ്യമന്ത്രി കൂടിയായ ഡി. കെ. ശിവകുമാർ. താൻ പാർട്ടിയെ ഒരു തരത്തിലും പ്രതിസന്ധിയിലാക്കില്ല, പാർട്ടിയ്ക്ക് വേണ്ടി താൻ എല്ലാ കാലത്തും പൊരുതുമെന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ് താൻ എന്നും ശിവകുമാർ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണികൾ ഉണ്ടാകുമെന്നും എന്നാൽ അതെല്ലാം മുഖ്യമന്ത്രി സിദ്ധരാമയ്യയും പാർട്ടി ഹൈക്കമാൻഡും ചേർന്നാണ് തീരുമാനിക്കുന്നതെന്നും ശിവകുമാർ വ്യക്തമാക്കി.
പാർട്ടിയെ സംസ്ഥാനത്ത് വളർത്തിയത് താൻ അടക്കമുള്ളവരാണെന്നും പിന്നെ എങ്ങനെയാണ് പാർട്ടിയെ പ്രതിസന്ധിലാക്കുകയെന്നും ശിവകുമാർ ചോദിച്ചു.
dsfdfsdfs
