ലാലു കുടുംബത്തിൽ ഭിന്നത രൂക്ഷം; തേജ് പ്രതാപും രോഹിണിയും എൻഡിഎയിലേക്ക്
ഷീബ വിജയ൯
പാറ്റ്ന: ലാലു പ്രസാദ് യാദവിന്‍റെ മകന്‍ തേജ് പ്രതാപ് യാദവിന്‍റെ പാര്‍ട്ടി ജനശക്തി ജനതാദള്‍ (ജെജെഡി) എന്‍ഡിഎ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചതായി സൂചന. തേജ്പ്രതാപ് യാദവിനെ തങ്ങളുടെ ചേരിയിലെത്തിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി എൻഡിഎ നേതാക്കൾ ഞായറാഴ്ച രാത്രി അദ്ദേഹത്തിനെ കണ്ടിരുന്നു. തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം സ്വന്തം രാഷ്ട്രീയ കക്ഷിയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട തേജ് പ്രതാപ് യാദവും അദ്ദേഹത്തിന്‍റെ പാർട്ടി സ്ഥാനാർഥികളും എല്ലാ സീറ്റുകളിലും പരാജയപ്പെട്ടിരുന്നു. 44 സീറ്റിലാണ് ജെജെഡി മത്സരിച്ചത്.
അതേസമയം, ആര്‍ജെഡി വിട്ട സഹോദരി രോഹിണി ആചാര്യയെയും തേജ് പ്രതാപ് തന്‍റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നടന്ന പാര്‍ട്ടി യോഗത്തിലായിരുന്നു തീരുമാനം.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ലാലു കുടുംബത്തിനുള്ളില്‍ അതൃപ്തി പുകയുകയാണ്. രോഹിണിക്ക് പിന്നാലെ ലാലുവിന്‍റെ മൂന്ന് പെണ്‍മക്കളും വീടു വിട്ടിറങ്ങി. രാജ്‌ലക്ഷ്മി, രാഗിണി, ചന്ദ യാദവ് എന്നിവരാണ് കുട്ടികളോടൊപ്പം പാറ്റ്നയിലെ വസതി വിട്ട് ഡല്‍ഹിയിലേക്ക് പോയത്.
്ിേ്ിേ്േി
