ചെങ്കോട്ട സ്ഫോടനം: ഫരീദാബാദ് സർവകലാശാലയിലെ രണ്ട് വിദ്യാർഥികൾ കസ്റ്റഡിയിൽ
ഷീബവിജയ൯
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർഥികൾ കസ്റ്റഡിയിൽ. ഫരീദാബാദ് സർവകലാശാലയിലെ വിദ്യാർഥികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ഫോടനവുമായി ബന്ധപ്പെട്ട് ഇക്കോ സ്പോർട്ട് കാർ പാർക്ക് ചെയ്ത വ്യക്തി കൂടി അറസ്റ്റിലായിട്ടുണ്ട്. ഫഹീം ആണ് അറസ്റ്റിലായത്. അറസ്റ്റിലായ ഫഹീം ഉമറിന്‍റെ ബന്ധുവെന്നാണ് വിവരം.
അതേസമയം സ്ഫോടനത്തിൽ പുതിയ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. സ്ഫോടനത്തിനു മുൻപ് ഉമർ നബി വെള്ള ഐ20 കാറുമായി കൊണാട് പ്ലേസിൽ എത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഭീകരർ വാങ്ങിയ മാരുതി ബ്രെസ കാറിനായി അന്വേഷണം പുരോഗമിക്കുകയാണ്.
അതിനിടെ പ്രതികൾ സമാന സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടതായി അന്വേഷണ സംഘം. ഐ ട്വന്റി, എക്കോസ്പോർട്ട് കാറുകൾക്ക് പുറമേ രണ്ടു വാഹനങ്ങൾ കൂടി പ്രതികൾ വാങ്ങിയതായി സൂചന. ഇവയിൽ സ്ഫോടക വസ്തുക്കൾ നിറച്ച് വലിയ ആക്രമണങ്ങൾക്ക് പദ്ധതി ഇട്ടിരുന്നതായി നിഗമനം. ഡിസംബർ ആറിന് ഉത്തരേന്ത്യയിൽ വലിയ രീതിയിലുള്ള സ്‌ഫോടനം നടത്താനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിന് വേണ്ടിയാണ് കൂടുതൽ വാഹനങ്ങൾ പ്രതികൾ വാങ്ങിയത്. സ്‌ഫോടക വസ്തുക്കൾ നിറച്ച് വാഹനം രാജ്യത്തിന്റെ പല ഭാഗങ്ങളിലെത്തിച്ച് സ്‌ഫോടനം ഉണ്ടാക്കാൻ ആയിരുന്നു പ്രതികൾ പദ്ധതിയിട്ടത്. ആദ്യം ഒക്ടോബർ 21ന് ഐ20 കാർ വാങ്ങുന്നത്. ഇതിന് ശേഷമാണ് ചുവന്ന എക്കോ സ്‌പോർട്ട് വാഹനം വാങ്ങുന്നത്. ഈ വാഹനം ഇന്നലെ കണ്ടെത്തിയിരുന്നു. ഈ വാഹനവും സ്‌ഫോടക വസ്തുക്കൾ കടത്തി സ്‌ഫോടനം ഉണ്ടാക്കാൻ വേണ്ടി വാങ്ങിയതാണെന്ന് അന്വേഷണ സംഘം പറയുന്നു.
ഈ രണ്ട് വാഹനങ്ങൾ കൂടാതെയാണ് മറ്റ് രണ്ടു വാഹനങ്ങൾ കൂടി വാങ്ങിയത്. ഇത് സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ച് വരികയാണ്. മറ്റ് വാഹനങ്ങളിൽ സ്‌ഫോടക വസ്തുക്കൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ ഉള്ളത്. ഉമറും സംഘവും പദ്ധതിയിട്ടിരുന്നത് വൻ സ്ഫോടനത്തിനായിരുന്നു. 32 വാഹനങ്ങളിൽ സ്ഫോടകവസ്തുക്കൾ സജ്ജമാക്കാൻ പദ്ധതിയിട്ടിരുന്നത്.
ോ്േ്േോോ
