സന്നിധാനത്ത് ശാസ്ത്രീയ പരിശോധന നടത്താൻ തന്ത്രിയോട് അനുമതി തേടി എസ്ഐടി
ഷീബവിജയ൯
പത്തനംതിട്ട: സന്നിധാനത്ത് ശാസ്ത്രീയ പരിശോധന നടത്താൻ തന്ത്രിയോട് അനുമതി തേടി എസ്ഐടി. ദേവസ്വം ബോർഡ് വഴിയാണ് തന്ത്രി മഹേഷ് മോഹനരോട് അനുവാദം ചോദിച്ചത്. ദ്വാരപാലക ശില്പങ്ങളിൽ നിലവിലുള്ള പാളികൾ, കട്ടിളപാളികൾ എന്നിവയുടെ ശാസ്ത്രീയ പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് കോടതിയുടെ നിർദേശം ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് എസ്ഐടി നടപടി തുടങ്ങിയത്. സ്വർണക്കൊള്ള കേസിൽ തെളിവുകൾ ശക്തമാക്കാൻ ആണ് ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശി കൊണ്ടുവന്ന തകിടുകളുടെ ശാസ്ത്രീയ പരിശോധന നടത്തുന്നത്.
അതിനിടെ കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ദ്വാരപാലകപാളി കേസിൽ നാലാം പ്രതി ആണ് ജയശ്രീ. ജയശ്രീ മിനിട്സിൽ തിരുത്തൽ വരുത്തിയെന്നാണ് അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയത്.
പാളികൾ കൊടുത്തു വിടാനുള്ള ദേവസ്വം ബോർഡ് മിനിട്സിൽ ആണ് തിരുത്തുവരുത്തിയത്. ചെമ്പു പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിടണം എന്നായിരുന്നു ജയശ്രീ മിനിട്സിൽ എഴുതിയത്. മുൻകൂർ ജാമ്യഹർജി തള്ളിയതോടെ ജയശ്രീയെ ഉടൻ അറസ്റ്റ് ചെയ്തേക്കും.
adsadsdsa
