പ്രവാസി ഭാരതീയ എക്സലൻസ് അവാർഡ് ജേതാവ് പമ്പാവാസൻ നായരെ 'പാക്ട്' ആദരിച്ചു
പ്രദീപ് പുറവങ്കര
മനാമ: പ്രവാസ ലോകത്ത് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് ഡോ. മംഗളം സ്വാമിനാഥൻ പ്രവാസി ഭാരതീയ എക്സലൻസ് അവാർഡ് നേടിയ അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പമ്പാവാസൻ നായരെ പാലക്കാട് ആർട്‌സ് ആൻഡ് കൾച്ചറൽ തിയേറ്റർ ആദരിച്ചു. നാട്ടിലും ബഹ്‌റൈനിലെ പ്രവാസ ലോകത്തും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പാലക്കാട്ടുകാരനായ പമ്പാവാസൻ നായർ 'പാക്ടി'ൻ്റെ അഭിമാനമാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
ചന്ദ്രമ്മ മാധവൻ നായർ (സി.എം.എൻ) ട്രസ്റ്റ് വഴിയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ വിവിധ കാരുണ്യ പ്രവർത്തനങ്ങൾ ഇദ്ദേഹം നടത്തിവരുന്നുണ്ട്. ഭവനരഹിതർക്കായി വീടുകൾ നിർമ്മിക്കൽ, രോഗികൾക്ക് ചികിത്സാ സഹായം നൽകൽ, നിരാലംബർക്ക് പെൻഷൻ നൽകൽ തുടങ്ങിയ കാര്യങ്ങളാണ് ട്രസ്റ്റ് നടത്തി വരുത്തുന്നത്. പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ, പ്രസിഡൻ്റ് അശോക് കുമാർ, ജനറൽ സെക്രട്ടറി ശിവദാസ് നായർ എന്നിവർക്കൊപ്പം സജിത സതീഷ്, ഉഷ സുരേഷ്, രമ്യ ഗോപകുമാർ, മൂർത്തി നൂറണി, ജഗദീഷ് കുമാർ, രാമനുണ്ണി കോടൂർ, സത്യൻ പേരാമ്പ്ര, സൽമാനുൽ ഫാരിസ് എന്നിവരും അനുമോദന ചടങ്ങിൽ പങ്കെടുത്തു.
dsfddsfdfsdfr
