മെസ്സി ഹൈദരാബാദിലേക്ക്; മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം പന്ത് തട്ടും
ഷീബവിജയ൯
ഹൈദരാബാദ്: മെസ്സി ഹൈദരാബാദിലേക്ക്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം പന്ത് തട്ടും. ഡിസംബർ 13ന് ആരംഭിക്കുന്ന ലയണൽ മെസ്സിയുടെയും ഇന്റർമയാമിയിലെ സഹതാരങ്ങളുടെയും ഇന്ത്യയിലേക്കുള്ള ‘ഗോട്ട് ടൂറിന്റെ’ ഭാഗമായാണ് താരം ഹൈദബാദിലെത്തുന്നത്. നേരത്തെ നിശ്ചയിച്ച അഹമ്മദാബാദ് സന്ദർശനത്തിന് പകരമായാണ് മെസ്സിയും കൂട്ടുകാരും ഹൈദരാബാദിലെത്തുന്നത്. മെസ്സിയെ, റൈസിങ് തെലങ്കാന അംബാസഡറായി ചടങ്ങിൽ അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് സർക്കാർ. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കൂടികാഴ്ചയും നടക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന ചടങ്ങിൽ ലോകതാരത്തിന്റെ ഹൈദരാബാദ് സന്ദർശനത്തിന്റെ പോസ്റ്റർ പ്രകാശനം നിർവഹിച്ചു.
ടൂറിസം, കായിക, നിക്ഷേപ, വ്യവസായ മേഖലകളിൽ തെലങ്കാനയുടെ കുതിച്ചു ചാട്ടം സ്വപ്നം കാണുന്ന റൈസിങ് തെലങ്കാന 2047ന്റെ അംബാസഡറായി മെസ്സിയെ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. ഡിസംബർ 13ന് കൊൽക്കത്തിലെത്തുന്ന മെസ്സിയും സംഘവും അതേ ദിവസം ഹൈദരാബാദിലെത്തും ഡിസംബർ 14ന് മുംബൈയിലും 15ന് ന്യൂഡൽഹിയിലുമായാണ് ഷെഡ്യൂൾ തീരുമാനിച്ചത്.
deafsdds
