ഞാൻ ആരെയും മതംമാറ്റിയില്ല, എല്ലാം വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്റംഗ്ദളിന്റെയും പ്ലാൻ'; മലയാളി വൈദികൻ
ഷീബ വിജയൻ
ഭോപ്പാൽ: ആരെയും മതംമാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്നും എല്ലാറ്റിനും പിന്നിൽ വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളുമാണെന്നും മലയാളി വൈദികൻ ഫാ.ഗോഡ്‍വിൻ. മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ ജയിലിലടച്ച ഫാ.ഗോഡ്‍വിന് വ്യാഴാഴ്ചയാണ് ജാമ്യം ലഭിച്ചത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളുമാണെന്നും ക്രിസ്ത്യാനികൾക്ക് ഒപ്പമുണ്ടെന്ന് പറയുന്ന ബി.ജെ.പി നേതാക്കൾ രാഹസ്യമായി അക്രമണം നടത്തുന്നുവെന്ന് വൈദികൻ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ഫാ. ഗോഡ്‌വിനെ കഴിഞ്ഞ മാസം 25നാണ് അറസ്റ്റ് ചെയ്യുന്നത്. 12 ദിവസത്തെ ജയിൽവാസത്തിന് ശേഷം രത്‌ലാം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അനുപം തിവാരി വ്യാഴാഴ്ചയാണ് ജാമ്യം നൽകിയത്.
ംമിനിമ്ി്േ്ിേ
