പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ മാറ്റണം; കർശനനിർദേശവുമായി സുപ്രീംകോടതി
ഷീബ വിജയൻ
ന്യൂഡൽഹി: ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, വിദ്യഭ്യാസ സ്ഥാപനങ്ങൾ, സ്പോർട്സ് കോംപ്ലക്സ് തുടങ്ങിയ പൊതുവിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ മാറ്റണമെന്ന ഉത്തരവുമായി സുപ്രീംകോടതി. ഇത്തരം സ്ഥലങ്ങൾ തെരുവുനായ്ക്കൾ കടക്കാത്ത രീതിയിൽ സുരക്ഷിതമാക്കണം. ഈ സ്ഥലങ്ങളിലെ തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഈ പ്രദേശങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ പിടിച്ച് വന്ധ്യംകരിക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണ്. തെരുവുനായ്ക്കളെ വന്ധ്യംകരണത്തിന് ശേഷം പിടിച്ച സ്ഥലത്ത് തന്നെ തുറന്നുവിടരുതെന്നും കോടതി ഉത്തരവിട്ടു. പിടിക്കുന്ന സ്ഥലത്ത് തന്നെ തെരുവുനായ്ക്കളെ തുറന്നുവിട്ടാൽ നായ്ക്കളുടെ
നിയന്ത്രണമെന്ന ലക്ഷ്യത്തിന് തന്നെ അത് വിഘാതം സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു.
കൂടാതെ റാബീസ് ബാധയുള്ളവ, റാബീസിന് സാധ്യതയുള്ള നായ്കൾ, അക്രമണ സ്വഭാവമുള്ളവ എന്നിവയെ പുറത്തുവിടരുതെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട് ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി അഞ്ജാരിയ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്.
മേേോോ്േേ്ോ
