യു.എസിൽ വ്യാജ രേഖ ചമച്ച് വൻ വായ്പ തട്ടിപ്പ്; ഇന്ത്യൻ വംശജൻ മുങ്ങിയത് 4000 കോടിയുമായി


 ഷീബ വിജയൻ

ന്യൂയോർക്ക്: യു.എസിൽ വ്യാജ രേഖ ചമച്ച് വൻ വായ്പ തട്ടിപ്പ്. യു.എസ് ആസ്ഥാനമായ ബ്രോഡ്ബാൻഡ് ടെലികോം, ബ്രിഡ്ജ് വോയിസ് എന്നീ കമ്പനികളുടെ സി.ഇ.ഒ ബങ്കിം ബ്രഹ്മഭട്ടാണ് 500 ദശലക്ഷം ഡോളർ അതായത് 4,150 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയത്. ആഗോള നിക്ഷേപ സ്ഥാപനമായ ബ്ലാക്റോക്കിന്റെ ഉടമസ്ഥതയിലുള്ള എച്ച്.പി.എസിൽനിന്നാണ് ഇയാൾ വ്യാജരേഖ നൽകി വായ്പ വാങ്ങിയത്. തുടർന്ന് പണം ഇന്ത്യയിലേക്കും മൗറീഷ്യസിലേക്കും കടത്തിയതായും വാൾ സ്ട്രീറ്റ് ജേണൽ തയാറാക്കിയ റിപ്പോർട്ട് പറയുന്നു. സംഭവത്തിൽ ബ്രഹ്മഭട്ടിനെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് ബ്ലാക്റോക്ക്.

article-image

asdadsass

You might also like

  • Straight Forward

Most Viewed