ഹാർട്ട് ബഹ്‌റൈൻ കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: 'ഒരുമിക്കാൻ ഒരു സ്നേഹതീരം' എന്ന ആപ്തവാക്യവുമായി കഴിഞ്ഞ എട്ട് വർഷമായി ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന ഹാർട്ട് ബഹ്‌റൈൻ എന്ന സൗഹൃദ കൂട്ടായ്മ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ (വെച്ച് അവരുടെ എട്ടാമത്തെ രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു.
കൂട്ടായ്മയുടെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതായിരുന്നു ഇത്തവണത്തെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ്. നിരവധി പേർ പങ്കാളികളായി രക്തദാനം നിർവഹിച്ചു. ഹാർട്ട് ബഹ്‌റൈൻ കൂട്ടായ്മയുടെ എട്ടാം വാർഷികാഘോഷം ഈ വരുന്ന ഡിസംബറിൽ വളരെ വിപുലമായി നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.
