ആന്ധ്രയിൽ ഏകാദശി ഉത്സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 10 പേർ മരിച്ചു
ഷീബ വിജയൻ
ശ്രീകാകുളം: ആന്ധ്ര ശ്രീകാകുളം കാശിബുഗ്ഗയിലെ വെങ്കടേശ്വര ക്ഷേത്രത്തിൽ ഏകാദശി ഉത്സവത്തിനിടെയുണ്ടായ തിക്കിലുംതിരക്കിലും 10 പേർ മരിച്ചു. മരണസംഖ്യ ഉയർന്നേക്കുമെന്ന് റിപ്പോർട്ടുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കാർത്തിക മാസത്തിലെ ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെ മുതൽ വലിയ തിരക്കുണ്ടായിരുന്നു. നൂറുകണക്കിന് ആളുകൾ കൂടിയതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൂജാവസ്തുക്കളുമായെത്തിയ സ്ത്രീകളാണ് കൂടുതലുള്ളത്. നിരവധിപ്പേർ വീണുകിടക്കുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഞെട്ടൽ രേഖപ്പെടുത്തി.
sadfsdsadsa
