പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തി നന്നായി അറിയാം; പ്രധാനമന്ത്രിപാക്കിസ്ഥാന് ഇന്ത്യയുടെ ശക്തി നന്നായി അറിയാം; പ്രധാനമന്ത്രി


ഷീബ വിജയൻ

അഹമ്മദാബാദ്: ജമ്മു കാഷ്മീരിനെ മുഴുവനായി ഇന്ത്യയുടെ ഭാഗമാക്കാനുള്ള നീക്കം തടഞ്ഞത് ജവാഹര്‍ ലാല്‍ നെഹ്‌റുവായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കാഷ്മീരിനെ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാക്കാനാണ് രാജ്യത്തിന്‍റെ ആദ്യ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ശ്രമിച്ചത്. എന്നാല്‍ നെഹ്‌റു ഇടപെട്ട് ഈ നീക്കം തടയുകയായിരുന്നുവെന്ന് മോദി ആരോപിച്ചു. ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ ശക്തി ലോകത്തിന് കാണിച്ചുകൊടുത്തു.

ഇന്ത്യക്ക് ശത്രുരാജ്യത്തിന്‍റെ മണ്ണിൽ കടന്ന് ആക്രമിക്കാൻ കഴിയുമെന്ന വ്യക്തമായ സന്ദേശം ഓപ്പറേഷൻ സിന്ദൂർ നൽകി. ആരെങ്കിലും ഇന്ത്യയ്ക്ക് നേരെ കൈ ഉയർത്താൻ ധൈര്യപ്പെട്ടാൽ ആ മണ്ണിൽ കയറി തിരിച്ചടിക്കുമെന്നും മോദി പറഞ്ഞു.

article-image

as

You might also like

  • Straight Forward

Most Viewed