കാശ്മീർ പ്രശ്നം പരിഹരിക്കാൻ മൂന്നാം കക്ഷിയുടെ സഹായം വേണ്ട; തുർക്കിയ പ്രസിഡന്റ് ഉർദുഗാനോട് ഇന്ത്യ

ശാരിക
ന്യൂഡൽഹി l കാശ്മീർ വിഷയത്തിൽ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി ഇന്ത്യ. ആക്ഷേപകരമായ പരാമർശങ്ങളാണ് ഉർദുഗാൻ നടത്തിയത്. കശ്മീർ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നമാണ്. അത് പരിഹരിക്കാൻ പുറത്ത് നിന്നുള്ള ഒരാളുടെ സഹായം വേണ്ട. കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു. കശ്മീർ വിഷയത്തിൽ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. അതിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. മൂന്നാംകക്ഷിയുടെ സഹായം പ്രശ്നപരിഹാരത്തിന് ആവശ്യമില്ലെന്ന് ജയ്സ്വാൾ പറഞ്ഞു.
ഇന്ത്യക്കും പാകിസ്താനും ഇടിയിലുണ്ടായ വെടിനിർത്തലിൽ സന്തോഷമുണ്ടെന്ന് ഉർദുഗാൻ പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ യു.എൻ പ്രമേയങ്ങൾ അനുസരിച്ചും ചർച്ചകളിലൂടേയും പരിഹരിക്കണമെന്നും ഉർദുഗാൻ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഇസ്ലാമാബാദിൽ സന്ദർശനം നടത്തിയ ഉർദുഗാൻ പാകിസ്താനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതാണ് ഇപ്പോൾ ഇന്ത്യയെ ചൊടുപ്പിച്ചത്.
രാജ്യത്തിന്റെ പ്രാദേശിക സമഗ്രത സംബന്ധിച്ച് അനാവശ്യമായ പ്രസ്താവനകൾ ആരും നടത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീർ പ്രശ്നത്തിന്റെ മൂലകാരണം പാകിസ്താന്റെ നടപടികളാണ്. അതിർത്തി കടന്നുള്ള പാകിസ്താന്റെ തീവ്രവാദമാണ് ജമ്മുകശ്മീരിൽ ഇന്ത്യക്കും ഒരുപോലെ ഭീഷണി ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
dsfsdf