സുബീൻ ഗാർഗിന്‍റെ മരണം; സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമി അറസ്റ്റിൽ

ഷീബ വിജയൻ
ന്യൂഡൽഹി I പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്‍റെ മരണത്തിൽ സുബീന്‍റെ സുഹൃത്തും സംഗീതജ്ഞനുമായ ശേഖർ ജ്യോതി ഗോസ്വാമി അറസ്റ്റിൽ. മരണത്തിന് മുമ്പ് നടത്തിയ സിംഗപ്പൂർ യാത്രയിൽ ശേഖർ സുബീനൊപ്പം ഉണ്ടായിരുന്നു. ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. സുബീന്റെ മരണം അന്വേഷിക്കാൻ അസം സർക്കാർ 10 അംഗ എസ്.ഐ.ടി രൂപീകരിച്ചിരുന്നു. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ സംഘാടകന്‍ ശ്യാംകാനു മഹന്ത, സുബീന്റെ മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മ എന്നിവരുടെ വീടുകളിൽ അന്വേഷണസംഘം പരിശോധന നടത്തി.
സിംഗപ്പൂരിൽ നടന്ന നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാനെത്തിയ അദ്ദേഹം സ്കൂബ ഡൈവിങിനിടെയുണ്ടായ അപകടത്തിൽപെടുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ASASDADS