ഡി അഡിക്‌ഷൻ കേന്ദ്രത്തിൽ യുവാവ് സ്പൂണുകളും ട്രൂത്ത് ബ്രഷുകളും പേനയും വിഴുങ്ങി


ഷീബ വിജയൻ

ലക്നോ I ഡി അഡിക്‌ഷൻ കേന്ദ്രത്തിൽ യുവാവ് സ്പൂണുകളും ട്രൂത്ത് ബ്രഷുകളും പേനയും വിഴുങ്ങി യുവാവ്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഡി അഡിക്‌ഷൻ കേന്ദ്രത്തിലെ ഭക്ഷണ ക്രമീകരണത്തിൽ പ്രകോപിതനായ സച്ചിൻ ആണ് ദിവസേന സ്പൂണുകളും ടൂത്ത് ബ്രഷുകളും വിഴുങ്ങിയിരുന്നത്. തുടർന്ന് അസഹനീയമായ വയറുവേദന മൂലം പരിശോധിച്ചപ്പോഴാണ് വയറ്റിൽ വസ്തുക്കൾ കണ്ടെത്തിയത്. കഴിക്കാൻ ഏതാനും ചപ്പാത്തികളും കുറച്ച് പച്ചകറിയും മാത്രമാണ് ലഭിച്ചിരുന്നത്. വീട്ടിൽനിന്ന് എത്തിക്കുന്ന ഭക്ഷണങ്ങളും ലഭിച്ചിരുന്നില്ല. ഇതിൽ പ്രകോപിതനായ യുവാവ് ദിവസേന സ്പൂണുകളും ടൂത്ത് ബ്രഷുകളും പേനകളും മോഷ്ടിച്ച് ശുചിമുറിക്കുള്ളിൽ കയറി അവ കഷ്ണങ്ങളാക്കി വിഴുങ്ങുകയായിരുന്നു. ചിലസമയങ്ങളിൽ വെള്ളം കുടിച്ചാണ് അവ വിഴുങ്ങിയിരുന്നത്. 29 സ്റ്റീൽ സ്പൂണുകളും 19 ട്രൂത്ത് ബ്രഷുകളും രണ്ടു പേനയുമാണ് കണ്ടെത്തിയത്. ശസ്ത്രക്രിയ നടത്തി ഇവ പുറത്തെടുത്തു.

article-image

DSDASWASW

You might also like

  • Straight Forward

Most Viewed