കമ്യൂണിസ്റ്റ് പാർട്ടിയിൽ യുവത്വം വേണം; ബിനോയ് വിശ്വം

ഷീബ വിജയൻ
ന്യൂഡൽഹി I കമ്യൂണിസ്റ്റ് പാർട്ടിയിൽ യുവത്വം വേണമെന്ന് സിപിഎ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രായപരിധിയിൽ കേരളം എടുത്ത നിലപാട് ശരിയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. കേരളത്തിൽ നിൽക്കാൻ പാർട്ടി നിർദേശിച്ച താൻ വേറൊരു പദവിക്കായി ഓടേണ്ടതില്ലെന്നും സ്ഥാനങ്ങൾ ത്യജിക്കാൻ മടിയില്ലാത്ത നേതാവാണ് താനെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. സ്ഥാനത്തിനേക്കാൾ വലുത് പാർട്ടി കൂറാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ കേരളത്തിൽ നിൽക്കാൻ പാർട്ടി നിർദേശിച്ച താൻ വേറൊരു പദവിക്കായി ഓടേണ്ടതില്ല. അതിനാലാണ് സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിഞ്ഞതെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
ASASDSAWD