നിമിഷപ്രിയയുടെ മോചനം: ആക്ഷൻ കൗൺസിലിന്‍റെ പ്രതിനിധികളെ യമനിലേക്ക് അയക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ

ഷീബ വിജയൻ
ന്യൂഡൽഹി I നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചർച്ചകൾക്കായി പുതിയ പ്രതിനിധി സംഘത്തെ അയക്കണമെന്ന നിമിഷപ്രിയ ഇന്‍റർനാഷനൽ ആക്ഷൻ കൗൺസിലിന്‍റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി. കാന്തപുരം എ.പി. അബൂബക്കർ മുസ് ലിയാരുടെ അടക്കം ആറ് പ്രതിനിധികളെ അയക്കണമെന്ന ആവശ്യമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം തള്ളിയത്. നിമിഷപ്രിയയുടെ വധശിക്ഷ താൽകാലികമായി നിർത്തിവെക്കുകയും എന്ന് നടപ്പാക്കുമെന്ന് തീയതി പ്രഖ്യാപിക്കാത്തതുമായ സാഹചര്യത്തിൽ മധ്യസ്ഥ ചർച്ചകൾക്കായി പ്രത്യേക പ്രതിനിധി സംഘത്തെ യമനിലേക്ക് അയക്കണമെന്ന് ആക്ഷൻ കൗൺസിൽ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രതിനിധി സംഘത്തിൽ ആറു പേർ ഉണ്ടായിരിക്കണമെന്നും ഇതിൽ കാന്തപുരം, വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥർ, ആക്ഷൻ കൗൺസിൽ എന്നിവയുടെ രണ്ടു വീതം പ്രതിനിധികൾ ഉണ്ടാകണമെന്നുമായിരുന്നു ആവശ്യം. തുടർന്ന് വിദേശകാര്യ മന്ത്രാലയത്തോട് ഇക്കാര്യം ആവശ്യപ്പെടാൻ കോടതി നിർദേശിച്ച പ്രകാരം പ്രതിനിധികളുടെ പേരുകൾ ഉൾപ്പെട്ട അപേക്ഷ ആക്ഷൻ കൗൺസിൽ കൈമാറുകയും ചെയ്തു. ഈ ആവശ്യമാണ് ഇപ്പോൾ വിദേശകാര്യ മന്ത്രാലയം തള്ളിയത്.
DWAADSADS