ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി മത്സരിക്കും; എൻ.ഡി.എ പട്ടികയിൽ രാജ്നാഥും നിതീഷും ഹരിവംശ് സിങ്ങും


ഷീബ വിജയൻ
ന്യൂഡൽഹി I ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഇൻഡ്യ മുന്നണി മത്സരിപ്പിക്കുമെന്ന് റിപ്പോർട്ട്. സ്ഥാനാർഥി ആരാകണമെന്നും സഖ്യത്തിലെ ഏത് പാർട്ടിക്കാണ് സ്ഥാനാർഥിത്വം നൽകേണ്ടതെന്നും അന്തിമ തീരുമാനം ആയിട്ടില്ല. എൻ.ഡി.എ സഖ്യത്തിന്‍റെ സ്ഥാനാർഥിക്ക് വിജയിക്കാൻ സാധിക്കുമെങ്കിലും ഏകപക്ഷീയ വിജയം നൽകേണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥാനാർഥിയെ നിർത്താനുള്ള ആലോചന നടക്കുന്നത്.

കഴിഞ്ഞ തവണത്തെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജഗ്ദീപ് ധൻഖറിനെതിരെ ഇൻഡ്യ മുന്നണി സ്ഥാനാർഥിയെ മത്സരിപ്പിച്ചിരുന്നു. കോൺഗ്രസിലെ മാർഗരറ്റ് ആൽവയാണ് സ്ഥാനാർഥിയായത്. പോൾ ചെയ്ത 725 വോട്ടിൽ 182 വോട്ട് മാർഗരറ്റ് ആൽവ നേടി. മാർഗരറ്റ് ആൽവ പരാജയപ്പെട്ടെങ്കിലും എൻ.ഡി.എ സഖ്യത്തിനെതിരെ ശക്തമായ മൽസരം കാഴ്ചവെക്കാൻ ഇൻഡ്യ മുന്നണിക്ക് സാധിച്ചു.

അതേസമയം, എൻ.ഡി.എയുടെ സ്ഥാനാർഥിക്കായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ, ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ പാർട്ടി സ്ഥാനാർഥിയെ മൽസരിപ്പിക്കണോ എന്ന ആലോചനലിയാണ് ബി.ജെ.പി നേതൃത്വം. ഭരണഘടന പദവിയായതിനാൽ ബി.ജെ.പിയുടെ മൽസരിക്കണമെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്. കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, ജെ.പി. നദ്ദ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ജെ.ഡി.യു നേതാവും രാജ്യസഭ ഉപാധ്യക്ഷനുമായ ഹരിവംശ് നാരായൺ സിങ് അടക്കമുള്ള പേരുകൾ പരിഗണനയിലുണ്ട്. കോൺഗ്രസുമായി ഉടക്കി നിൽക്കുന്ന ശശി തരൂർ, മുൻ ഗോവ ഗവർണറും കേരളത്തിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവുമായ പി.എസ് ശ്രീധരൻ പിള്ള തുടങ്ങിയവരുടെ പേരുകൾ മുമ്പ് വാർത്തകളിൽ നിറഞ്ഞിരുന്നു.

article-image

QWERQWEQWA

You might also like

  • Straight Forward

Most Viewed