ചരിത്രംകുറിച്ച് ശുഭാംശു ശുക്ല; ആക്സിയം 4 കുതിച്ചുയർന്നു, ആദ്യഘട്ടം വിജയം


ഷീബ വിജയൻ

ന്യൂയോർക്ക്: ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാല് സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കാനുള്ള ആക്‌സിയം 4 ദൗത്യത്തിന്‍റെ ആദ്യഘട്ടം വിജയം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് കോംപ്ലക്സ് 39എ-യില്‍ നിന്ന് സ്പേസ് എക്‌സിന്‍റെ ഡ്രാഗണ്‍ പേടകത്തിൽ ആക്സിയം 4 യാത്രികരെ വഹിച്ച് ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നു. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ നാലംഗ ദൗത്യ സംഘവുമായി ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തും. തുടർന്ന് സംഘം 14 ദിവസം നിലയത്തിൽ ചെലവഴിക്കും. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശു ശുക്ലയ്ക്ക് പുറമേ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരടങ്ങുന്നതാണ് ദൗത്യസംഘം.

article-image

rgdgdfdffgf

You might also like

  • Lulu Exchange
  • Straight Forward

Most Viewed