വയനാട്ടില്‍ അതിശക്ത മഴ; മുണ്ടക്കൈപ്പുഴയില്‍ ഒഴുക്ക് ശക്തം; പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം


ഷീബ വിജയൻ

വയനാട്: വയനാട്ടില്‍ അതിശക്ത മഴ തുടരുന്നു. നേരത്തേ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയിലെ പുന്നപ്പുഴയില്‍ ശക്തമായ ഒഴുക്കുണ്ട്. ചെളി കലങ്ങിയ വെള്ളമാണ് നിലവില്‍ പുഴയിലൂടെ ഒഴുകുന്നത്. ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 100 മിമി മഴ ഇവിടെ ലഭിച്ചെന്നാണ് വിവരം. ബെയ്‌ലി പാലത്തിന് സമീപം കുത്തൊഴുക്കുണ്ട്. മുണ്ടക്കൈ-അട്ടമല റോഡ് മുങ്ങി. പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടായോ എന്ന് പരിശോധിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

article-image

dfadfsadsfadsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed