ശക്തമായ ഴ; ആസാമിനെയും മേഘാലയയെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ഒലിച്ചുപോയി


ഷീബ വിജയൻ

ഗോഹട്ടി: വടക്കുകിഴക്കൻ മേഖലയിൽ തുടർച്ചയായ മഴയെ തുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. ഗതാഗതം തടസപ്പെട്ടു. മേഘാലയയ്ക്കും ആസാമിനും ഇടയിലുള്ള ദേശീയപാത 17 (എൻഎച്ച്-17) വെള്ളപ്പൊക്കത്തിൽ തകർന്നു. ബോക്കോ, ചായ്‌ഗാവ് എന്നിവിടങ്ങളിൽ എൻഎച്ച്-17 ന്‍റെ പ്രധാന ഭാഗങ്ങൾ ഒലിച്ചുപോയി. തുറയ്ക്കും ഗോഹട്ടിയ്ക്കും ഇടയിലുള്ള റോഡ് ബന്ധം വിച്ഛേദിക്കപ്പെട്ടു.<br> <br> ഗോഹട്ടിയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ബോക്കോയ്ക്കടുത്തുള്ള ഷിംഗ്ര റിസർവ് ഫോറസ്റ്റ് മേഖലയാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട മേഖലകളിൽ ഒന്ന്.‌‌ വെള്ളപ്പൊക്കത്തിൽ എൻഎച്ച്-17 ന്‍റെ പുതുതായി നിർമിച്ച ഒരു ഭാഗം തകർന്നു.

article-image

AEFFDESFDE

You might also like

Most Viewed