അൻവറിനെ കാണാൻ പാടില്ലായിരുന്നു: രാഹുലിനെ പരസ്യമായി തള്ളി വി.ഡി. സതീശൻ.


ഷീബ വിജയൻ

തിരുവനന്തപുരം: അൻവറുമായി സന്ദർശനം നടത്തിയതിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പരസ്യമായി തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ, അൻവറിനെ കണ്ടത് പാർട്ടി ചുമതലപ്പെടുത്തിയിട്ടല്ല. രാഹുൽ ചെയ്തത് തെറ്റാണ്. അൻവറിനെ കാണാൻ പാടില്ലായിരുന്നു. അനുനയത്തിന് ജൂനിയർ എംഎൽഎയെ ആരെങ്കിലും ചുമതലപ്പെടുത്തുമോയെന്നും സതീശൻ ചോദിച്ചു. നേതൃത്വത്തിന്‍റെ അറിവില്ലാതെയാണ് അന്‍വറിനെ രാഹുല്‍ കണ്ടത്. പി.വി. അന്‍വറിന്‍റെ മുമ്പില്‍ യുഡിഎഫ് വാതിലടച്ചതാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

article-image

dfsgdfsds

You might also like

Most Viewed