പാകിസ്താനെ നിരീക്ഷിക്കുകയാണ്, പെരുമാറ്റം മെച്ചപ്പെട്ടാൽ നല്ലത്; ഇല്ലെങ്കിൽ കഠിനശിക്ഷ’: രാജ്‌നാഥ് സിംഗ്

പാകിസ്ഥാനെ നിരീക്ഷിക്കുകയാണ്, അവരുടെ പെരുമാറ്റം മെച്ചപ്പെട്ടാൽ നല്ലത്. അല്ലെങ്കിൽ കഠിനശിക്ഷ പാകിസ്താന് നൽകുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബ്രഹ്മോസിലൂടെ പാകിസ്താനിൽ അർധരാത്രി സൂര്യനുദിച്ചു. രാജ്യം എങ്ങനെയാണ് പാകിസ്താനെതിരെ പ്രതിരോധം തീർത്തത് എന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. നിയന്ത്രണരേഖ മറികടക്കാതെയാണ് തങ്ങൾ ദൗത്യം നിറവേറ്റിയത്.
ഓപ്പറേഷൻ സിന്ദൂരിന്റെ വിജയം ലോകരാഷ്ട്രങ്ങൾ കണ്ടു. പാക് ഭീകര കേന്ദ്രങ്ങൾ തങ്ങൾ തകർത്തു. കൊടും ഭീകരൻ മസൂദ് അസറിന് 14 കോടി രൂപ പാകിസ്താൻ നൽകാൻ തീരുമാനിച്ചു. പാകിസ്താൻ ഫണ്ട് തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. IMF പാകിസ്താന് വായ്‌പ നൽകുന്നതിൽ ഒന്നുകൂടി ആലോചിക്കണം. തങ്ങളുടെ വ്യോമസേന വിമാനങ്ങൾ പാകിസ്താന്റെ വ്യോമ താവളങ്ങൾ തകർത്തു. പാകിസ്താൻ സൈന്യം ഭീകരരും ഒരുമിച്ച് പ്രവർത്തിക്കുന്നു. ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല. നിങ്ങൾ കണ്ടത് ട്രൈലർ മാത്രം. സിനിമ പുറകെ വരുന്നു എന്നും രാജ്‌നാഥ് സിംഗ്.
dfsfdfdsdfs