വാളയാറിൽ പച്ചക്കറി ചാക്കുകൾക്കടിയിൽ വൻ സ്ഫോടക ശേഖരം; ലോറി ഡ്രൈവർ അറസ്റ്റിൽ

തമിഴ്നാട്ടിൽനിന്നു കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്ഫോടകവസ്തുശേഖരം പിടികൂടി. 25,000 ജലാറ്റിൻ സ്റ്റിക്കുകളും 1,500 ഡിറ്റണേറ്ററുകളുമാണ് വാളയാർ വട്ടപ്പാറയിൽ വച്ച് വാളയാർ പോലീസ് പിടികൂടിയത്. പച്ചക്കറി ലോറിയിൽ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കൾ രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കേരളത്തിലെ മൂന്നു ജില്ലകളിലെ ക്വാറികളിലേക്ക് വേണ്ടിയാണ് സ്ഫോടകവസ്തുക്കൾ കൊണ്ടുവന്നതെന്നാണ് ലോറി ഡ്രൈവർ നൽകിയിരിക്കുന്ന പ്രാഥമിക മൊഴി. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലേക്ക് വേണ്ടിയാണ് സ്ഫോടകവസ്തുക്കൾ എത്തിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.
eqwawasddfsdfs