ഇന്ത്യാ-പാകിസ്ഥാൻ വെടിനിർത്തലിന് പിന്നിലെ ഉപാധികൾ വ്യക്തമാക്കണം; കെ.സി.വേണുഗോപാൽ

ഇന്ത്യാ-പാകിസ്ഥാൻ വെടിനിർത്തലിന് പിന്നിലെ ഉപാധികൾ വ്യക്തമാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. എന്തെല്ലാം ഉപാധികളുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തിയതെന്നും പഹൽഗാമിൽ കൂട്ടക്കൊല നടത്തിയ ഭീകരരെ എന്തുചെയ്തു എന്നത് ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. പാർലമെൻ്റ് വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കണെമന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
നിരവധി ചോദ്യങ്ങളുണ്ടെങ്കിലും എല്ലാം ചോദിക്കുന്നില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. സൈന്യത്തിന്റെ ആത്മവീര്യം കെടാതിരിക്കാനാണ്
ചില ചോദ്യങ്ങൾ വേണ്ടെന്ന് വെക്കുന്നതെന്ന് അദേഹം വ്യക്തമാക്കി. ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ സർക്കാർ തയാറാകണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.
FDADSASAS