യെച്ചൂരിക്ക് പകരക്കാരൻ ഉടൻ വേണ്ടെന്ന് സിപിഐഎം പി ബി യോഗം


സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി ഇപ്പോൾ വേണ്ടെന്ന് സിപിഐഎം പി ബി യോഗത്തിൽ ധാരണ. പാർട്ടി സെന്ററിലെ പി ബി അംഗങ്ങൾ കൂട്ടായി ചുമതല നിർവഹിക്കാനും, ഏകോപനത്തിനായി കോർഡിനേറ്ററെ ചുമതലപെടുത്താനുമാണ് ധാരണ. നാളെ ആരംഭിക്കുന്ന കേന്ദ്ര കമ്മറ്റിയോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.

അന്തരിച്ച ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിക്ക് പകരക്കാരനെ കണ്ടെത്തുന്നതിനുള്ള ചർച്ചകളിൽ പൊളിറ്റ് ബ്യുറോ യോഗത്തിന് മുന്നിൽ രണ്ടു നിർദ്ദേശങ്ങൾ ആണ് ഉയർന്നു വന്നത്. പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ചു കഴിഞ്ഞതിനാൽ താൽക്കാലിക സംവിധാനം മതിയെന്നും, ജനറൽ സെക്രട്ടറി പദവിയിൽ പുതിയൊരാൾ ഉടൻ വേണ്ടെന്നുമുള്ള നിർദേശമാണ് കേരള നേതാക്കൾ അടക്കമുള്ള വർ മുന്നോട്ട് വച്ചത്. എന്നാൽ താൽക്കാലിക സംവിധാനം എന്നത് ഭരണ ഘടനയിൽ ഇല്ലെന്നു അഭിപ്രായം ഉയർന്നെങ്കിലും ജനറൽ സെക്രട്ടറി ഇപ്പോൾ വേണ്ടെന്നും, പാർട്ടി സെന്ററിലെ പി ബി അംഗങ്ങൾ കൂട്ടായി ചുമതല നിർവഹിക്കാമെന്നും ധാരണയിലെത്തി. ഏകോപനത്തിനായി മുതിർന്ന പിബി അംഗങ്ങളിൽ ഒരാളെ കോർഡിനേറ്ററായി ചുമതല നൽകും.

article-image

adsffsagdfssdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed