ഐ.വൈ.സി.സി ഐ.വൈ.സി.സി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


പ്രവാസികളുടെ ആരോഗ്യ വിഷയങ്ങളിൽ പ്രാധാന്യം നൽകിക്കൊണ്ട് ഐ.വൈ.സി.സി സൽമാനിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന 46ആമത് സൗജന്യ മെഡിക്കൽ ക്യാമ്പാണ് അദ്ലിയ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്നത്. വിവിധ രീതിയിലുള്ള ബ്ലഡ് ടെസ്റ്റുകളും, ഡോക്ടറുടെ കൺസൽട്ടേഷൻ സേവനവും സൗജന്യമായാണ് നൽകിയത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള 300 ലധികം ആളുകൾ ക്യാമ്പിന്റെ ഗുണഭോക്താക്കളായി. ഐ.വൈ.സി.സി സൽമാനിയ ഏരിയ സെക്രട്ടറി മുഹമ്മദ്‌ റജാസ് സ്വാഗതം പറഞ്ഞു കൊണ്ട് ആരംഭിച്ച പരിപാടി ഐ.വൈ.സി.സി സൽമാനിയ ഏരിയ പ്രസിഡന്റ്‌ അനൂപ് തങ്കച്ചന്റെ അധ്യക്ഷതയിൽ പ്രമുഖ മാധ്യമ പ്രവർത്തക രാജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റലിനുള്ള മൊമെന്റോ രാജി ഉണ്ണികൃഷ്ണൻ ഹോസ്പിറ്റൽ പ്രതിനിധി അമലിന് കൈമാറി. ഏരിയ ട്രെഷറർ അനിൽ ആറ്റിങ്ങൽ നന്ദി പറഞ്ഞു.

article-image

sfsf

You might also like

Most Viewed