ജെഡിയുവിന്റെ ദേശീയ അധ്യക്ഷനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തുടരും


ജെഡിയുവിന്റെ ദേശീയ അധ്യക്ഷനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തുടരും. പാർട്ടിയുടെ രാജ്യസഭാ എംപിയായ സഞ്ജയ് കുമാർ ഝായെ പാർട്ടിയുടെ വർക്കിംഗ് പ്രസിഡൻ്റായി നിയമിച്ചു. ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ജെഡിയുവിന്റെ കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും ലോക്സഭാ- രാജ്യസഭാ എംപിമാരും മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനവും 2025 ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് സ്വീകരിക്കേണ്ട തയ്യാറെടുപ്പുകളെ കുറിച്ചും യോഗം ചർച്ച ചെയ്തു. ബിഹാറിന് പ്രത്യേക കാറ്റഗറി പദവിയോ പ്രത്യേക സാമ്പത്തിക പാക്കേജോ കേന്ദ്ര സർക്കാരിൽ നിന്ന് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

article-image

dgfhvhnv,gjghjkhf

You might also like

  • Lulu Exchange
  • Straight Forward

Most Viewed