ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് എതിരെ മാനനഷ്ടക്കേസ്


ശാരിക

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു മാനനഷ്ടത്തിന് വക്കീൽ നോട്ടിസ് അയച്ചു. ഫേസ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി എന്ന് ആരോപിച്ചാണ് നടപടി.

50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടിസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഉദയഭാനു പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഒരു വനിതാ ജീവനക്കാരിയുടെ വീട്ടിൽ സന്ദർശനം നടത്തിയെന്ന പരാമർശം ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. കൂടാതെ ഉദയഭാനു ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചും പോസ്റ്റിൽ പരാമർശമുണ്ടായിരുന്നു. ഈ പരാമർശങ്ങൾ അപകീർത്തികരമാണെന്നാണ് ഉദയഭാനുവിന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീൽ നോട്ടിസ് അയച്ചിട്ടുള്ളത്.

article-image

hfh

You might also like

  • Lulu Exchange
  • Straight Forward

Most Viewed