ഒമാനിൽ അനധികൃതമായി കയറ്റുമതി ചെയ്യാൻ ശ്രമിച്ച 500 കിലോ കിങ്ഫിഷ് പിടികൂടി


ശാരിക

മസ്‌കത്ത്: ഒമാനിലെ നോർത്ത് ബാത്തിന ഗവർണറേറ്റിൽ അനധികൃത കയറ്റുമതിക്കായെത്തിച്ച 500 കിലോ കിങ്ഫിഷ് പിടികൂടി. നോർത്ത് ബാത്തിനയിലെ കൺട്രോൾ ഡിപ്പാർട്ട്മെന്റിലെ ജുഡീഷ്യൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരാണ് മത്സ്യം പിടിച്ചെടുത്തത്. നിലവിലുള്ള ചട്ടങ്ങൾ ലംഘിച്ച് കിങ്ഫിഷ് കയറ്റുമതി ചെയ്യാനിരിക്കെയാണ് ഈ നടപടി. നിയമലംഘകർക്കെതിരെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

article-image

sdfsfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed