സാമ്പത്തിക പ്രതിസന്ധി: ബഹ്റൈനിലെ പ്രമുഖ സ്വകാര്യ സ്കൂൾ പൂട്ടി; ദുരിതത്തിലായി വിദ്യാർത്ഥികളും രക്ഷിതാക്കളും


പ്രദീപ് പുറവങ്കര

മനാമ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഹിദ്ദിൽ പ്രവർത്തിച്ചിരുന്ന പ്രമുഖ അന്താരാഷ്ട്ര സ്വകാര്യ സ്കൂളായ 'അമേരിക്കൻ ക്രിയേറ്റിവിറ്റി അക്കാദമി' (ACA Bahrain) പ്രവർത്തനം അവസാനിപ്പിച്ചു. നിക്ഷേപകരുടെ അഭ്യർഥന മാനിച്ചാണ് ലൈസൻസ് റദ്ദാക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു.

പുതിയ അധ്യയന വർഷം (2026-2027) ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ പെട്ടെന്നുണ്ടായ ഈ അടച്ചുപൂട്ടൽ രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ജീവനക്കാരെയും വലിയ ദുരിതത്തിലാക്കി. മുൻകൂട്ടി കൃത്യമായ അറിയിപ്പ് നൽകാതെ അവസാന നിമിഷം സ്കൂൾ പൂട്ടിയതിനെതിരെ രക്ഷിതാക്കൾക്കിടയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. വൻ തുക ഫീസ് മുൻകൂറായി അടച്ച പല കുടുംബങ്ങളും ഇനി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.

അതേസമയം, പ്രവേശനം നഷ്‌ടപ്പെട്ട വിദ്യാർത്ഥികളെ സഹായിക്കാൻ രാജ്യത്തെ മറ്റു ചില സ്വകാര്യ സ്കൂളുകൾ മുന്നോട്ടുവന്നിട്ടുണ്ട്. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഫീസ് അടയ്ക്കുന്നതിന് പ്രത്യേക ഇളവുകളും ഇൻസ്‌റ്റാൾമെന്റ് സൗകര്യങ്ങളും ഇവർ വാഗ്ദാനം ചെയ്യുന്നുണ്ട്.

അമേരിക്കൻ, ഐ.ബി കുരികുലം വാഗ്ദാനം ചെയ്തിരുന്ന ഈ സ്കൂൾ സമാ എഡ്യൂക്കേഷണൽ കമ്പനിക്ക് കീഴിലാണ് പ്രവർത്തിച്ചിരുന്നത്. ഇതേ സ്ഥലത്ത് മുൻപുണ്ടായിരുന്ന ബീക്കൺ പ്രൈവറ്റ് സ്കൂളിന് പകരമായാണ് അക്കാദമി പ്രവർത്തനം ആരംഭിച്ചിരുന്നത്.

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed