ഐ.വൈ.സി.സി ബഹ്‌റൈൻ 54-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റി, ബദർ അൽ സഫ മെഡിക്കൽ സെന്ററുമായി സഹകരിച്ച് 54-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബദർ അൽ സഫ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്ത് സൗജന്യ രക്തപരിശോധനയും ഡോക്ടർ കൺസൾട്ടേഷനും പ്രയോജനപ്പെടുത്തി.

ക്യാമ്പിന്റെ ഭാഗമായി പ്രവാസികളുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ച് ഡോ. നെനെഹ് ഫെറെൻ ബോധവൽക്കരണ ക്ലാസും ബി.എൽ.എസ് ട്രെയിനർ ശ്രീ. അലി സി.പി.ആർ പ്രഥമശുശ്രൂഷാ പരിശീലനവും നയിച്ചു.

ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് അബ്ദുൾ മുത്തലിബിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും ബദർ അൽ സഫ മാനേജർ സകീർ ഹുസൈന് മൊമെന്റോ കൈമാറുകയും ചെയ്തു.

ഏരിയ ജോയിന്റ് സെക്രട്ടറി രജീഷ് പി. സി. സ്വാഗതവും ട്രഷറർ അരുൺ കുമാർ നന്ദിയും പറഞ്ഞു. ദേശീയ ഭാരവാഹികളായ ഷാഫി വയനാട്, ശരത്ത് കണ്ണൂർ, രഞ്ജിത് മാഹി, രഞ്ജിത് പേരാമ്പ്ര, വിജയൻ ടി. പി., നസീർ പൊന്നാനി എന്നിവരും ബദർ അൽ സഫ മെഡിക്കൽ സെന്റർ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed